തമിഴ്നാട്ടിൽ റിലീസ് പ്രഖ്യാപിച്ച് ചിരഞ്ജീവിയുടെ ‘ഗോഡ്‍ഫാദര്‍’

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ മലയാള സിനിമയുടെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നായിരുന്നു. ഒക്ടോബർ 5ന് തിയേറ്ററുകളിൽ എത്തിയ ഗോഡ്ഫാദർ, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായിരുന്നു.

തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ഇപ്പോൾ തമിഴ്നാട്ടിലും എത്തുകയാണ്. ഒക്ടോബർ 14ന് തമിഴ്നാട്ടിൽ ഗോഡ്ഫാദർ റിലീസ് ചെയ്യും. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും ഒരു പ്രധാന അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇതോടെ ചിത്രത്തിന് പാൻ-ഇന്ത്യൻ അപ്പീൽ ലഭിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 69.12 കോടി രൂപ നേടി. നാലാം ദിനം ചിത്രം 100 കോടി ക്ലബിൽ പ്രവേശിച്ചതായി ട്രേഡ് അനലിസ്റ്റുകൾ പ്രഖ്യാപിച്ചിരുന്നു.