ഗതാഗതമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സി.ഐ.ടി.യു

കണ്ണൂർ: യൂണിയനുകൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, കണ്ണൂരിൽ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡ് ഉദ്ഘാടനം പൂർണമായും ബഹിഷ്കരിച്ച് ഇടതുപക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ഐ.എൻ.ടി.യു.സിയും ചടങ്ങ് ബഹിഷ്കരിച്ചു

കെ.എസ്.ആർ.ടി.സിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ട്രേഡ് യൂണിയനുകളാണെന്ന് മന്ത്രി പലയിടത്തും ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സിഐടിയു പരിപാടി ബഹിഷ്കരിച്ചത്.

കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് മാനേജ്മെന്റാണ്. ആ തീരുമാനങ്ങളൊക്കെ തെറ്റായത് കൊണ്ടാണ് കെ.എസ്.ആർ.ടി.സി തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് നീങ്ങുന്നത്. എന്നാൽ ഇതിന്റെ എല്ലാം ഉത്തരവാദിത്വം യൂണിയനുകളുടെ മേൽ കെട്ടിവെക്കുന്നു. അതുകൊണ്ടാണ് ബഹിഷ്കരണം എന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്.