കോഴിക്കോട് ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയാണ് രണ്ട് ഡിപ്പാർട്ട്മെന്‍റുകളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. അത്തോളി പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.