മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി.കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി
കാസര്‍കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട് എത്തും. സി.കെ ശ്രീധരൻ കെപിസിസി വൈസ് പ്രസിഡന്‍റായും രാഷ്ട്രീയകാര്യ സമിതി അംഗമായും സേവനമനുഷ്ഠിച്ച നേതാവാണ്. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു. നേതൃത്വത്തോട് അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുസ്തകത്തിന്‍റെ പ്രകാശനം.
ഒക്ടോബർ 19ന് വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് വെച്ചാണ് ചടങ്ങ്. സി കെ ശ്രീധരൻ എഴുതിയ ‘ജീവിതം, നിയമം, നിലപാടുകള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും. അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.കെ.ബാലകൃഷ്ണൻ അനുമോദന പ്രസംഗം നടത്തും.