സഹകരണ ബാങ്ക് അഴിമതി; ബിജെപി നാളെ സെക്രട്ടറിയേറ്റ് ധർണ നടത്തും

സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ സിപിഐഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തും. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും.

സുതാര്യത ഉറപ്പാക്കാതെ നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് കേരളത്തിലുടനീളം പ്രവർത്തിക്കുന്നത്. സഹകരണ മേഖലയെ രാഷ്ട്രീയമായി സ്വതന്ത്രമാക്കിയാൽ മാത്രമേ ഇത്തരം അഴിമതികൾ അവസാനിപ്പിക്കാൻ കഴിയൂ.

സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.