കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: രാജ്യത്തെ ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാക ഉയർത്തിയത്.

കടലിൽ നിന്നുള്ള ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ജനങ്ങളുടെ മനസ്സിൽ ദേശസ്നേഹം വളർത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. 5,000 ലധികം ആളുകൾ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു.