വനിതാ പ്രാതിനിധ്യം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പോളിറ്റ് ബ്യൂറോ

ബീജിങ്: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിൽ സ്ത്രീകളില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ വനിതാ പ്രാതിനിധ്യമില്ലാതെ ഒരു പോളിറ്റ് ബ്യൂറോ രൂപീകരിക്കുന്നത്.

പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ സാന്നിധ്യമായിരുന്ന, 4 ഉപപ്രധാനമന്ത്രിമാരിൽ ഒരാളായ സൻ ചുൻലാൻ പോളിറ്റ് ബ്യൂറോയിലെ തന്‍റെ സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ പോളിറ്റ് ബ്യൂറോയിൽ മറ്റൊരു വനിതാ നേതാവിനെയും ഉൾപ്പെടുത്തിയിട്ടില്ല.

സിപിസിയുടെ ചരിത്രത്തിൽ ഇതുവരെ എട്ട് വനിതകൾ മാത്രമാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളായിട്ടുള്ളത്.