മർദ്ദിച്ചെന്ന് പരാതി; എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതി ഇന്ന് പൊലീസിന് വിശദമായ മൊഴി നൽകും. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നൽകിയ സ്ത്രീ മൊഴി നൽകിയിരുന്നില്ല.

യുവതിയെ കാണാനില്ലെന്ന് ആരോപിച്ച് ഒരു സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു, തുടർന്ന് യുവതി ഇന്നലെ നേരിട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് പ്രതികരിച്ചത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം ചിലപ്പോൾ എംഎൽഎക്കെതിരെ കേസ് എടുത്തേക്കും.