മോശം അനുഭവമുണ്ടായെന്ന് പരാതികൾ; വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനി സ്ത്രീ യാത്രക്കാർ മാത്രം
തിരുവനന്തപുരം: വനിതാ കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിനരികിൽ ഇനി സ്ത്രീ
യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് രണ്ട് വർഷം മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു.
ഒപ്പമിരുന്ന പുരുഷ യാത്രക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതായി ചില വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന വനിതാ കണ്ടക്ടർമാരുടെ പരാതി പരിഗണിച്ചാണ് നടപടി. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ബസിൽ വാതിലിന് സമീപം രണ്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിലാണ് കണ്ടക്ടർക്ക് സീറ്റ് അനുവദിച്ചിട്ടുള്ളത്. അതിനാൽ വനിതാ കണ്ടക്ടറാണ് ബസിലുള്ളതെങ്കിൽ പുരുഷന്മാർക്ക് സീറ്റ് നഷ്ടമാകും. ഈ നടപടി അപരിഷ്‌കൃതമായ സംവിധാനമാണെന്നും വിമർശനമുണ്ട്.