കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്

ചണ്ഡീഗഢ്: കോൺഗ്രസ്‌ ക്യാമ്പിൽ ആശങ്ക പരത്തി മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക് . മുതിർന്ന ഹരിയാന നേതാവ് കുൽദീപ് ബിഷ്ണോയ് ആണ് കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബിഷ്‌ണോയി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഷ്ണോയിയുടെ ക്രോസ് വോട്ടിംഗാണ് അജയ് മാക്കന്‍റെ തോൽവിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് ബിഷ്ണോയിയെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ്‌ നീക്കിയത്. ഹൂഡയുടെ വിശ്വസ്തനായ ഉദയ് ഭാനിനെ പാർട്ടി അധ്യക്ഷനായി കേന്ദ്രനേതൃത്വം നിയമിച്ചതോടെ ബിഷ്ണോയിക്ക് അതൃപ്തിയുണ്ടായിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി അജയ് മാക്കന് വോട്ട് ചെയ്യുന്നതിന് പകരം കുൽദീപ് ബിഷ്ണോയ് ബിജെപിയുടെയും സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാർത്തികേയ ശർമ്മയ്ക്ക് ക്രോസ് വോട്ട് ചെയ്തു.