കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. പല വിഷയങ്ങളിലും പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായിട്ടും യോഗം വിളിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്നാണ് നേതാക്കളുടെ ആവശ്യം. രണ്ടാഴ്ച മുൻപ് യോഗം ചേരാൻ ആലോചിച്ചെങ്കിലും കെ.പി.സി.സി പ്രസിഡന്‍റിന്‍റെ അസൗകര്യം കാരണം മാറ്റിവയ്ക്കുകയായിരുന്നു.