കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനുവേണ്ടി ഒപ്പുവെച്ച എട്ടുപേര്‍ കോഴിക്കോട്ടുകാര്‍
കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരിൽ എട്ട് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർ.
കണ്ണൂരുകാരനാണെങ്കിലും കോഴിക്കോട്ടുനിന്നുള്ള എം.പിയായ എം.കെ രാഘവന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് എന്‍.കെ അബ്ദു റഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, കെ.എം ഉമ്മര്‍, മഠത്തില്‍ നാണു, പി.രത്‌നവല്ലി, എ. അരവിന്ദന്‍ എന്നിവരാണ് ഒപ്പുവെച്ചവര്‍. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തരൂരിന്റെ വിശ്വസ്തരായ രണ്ടുപേര്‍ ഈ നേതാക്കളെ കണ്ടാണ് ഒപ്പ് വാങ്ങിയത്.
സംസ്ഥാനത്തു നിന്ന് തമ്പാനൂര്‍ രവി, പി. മോഹന്‍രാജ് തുടങ്ങിയവരെല്ലാം തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. തരൂരിനായി പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനും നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.