കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളില്‍ അന്തിമ തീരുമാനം ഇന്ന്

ന്യൂദല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വ്യക്തതയില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക. അശോക് ഗെഹ്ലോട്ടിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, ദിഗ്‌വിജയ് സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.