മാസ്ക് ധരിക്കുന്നത് തുടരണം; രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും ജാഗ്രത ശക്തമാക്കുകയാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് ധരിക്കുന്നത് തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

കൊവിഡ് ഇനിയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

തിരക്കേറിയ പ്രദേശങ്ങളിൽ (അകത്തും പുറത്തും) മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നിതി ആയോഗ് അംഗം ഡോ.വി.കെ പോൾ യോഗത്തിന് ശേഷം പറഞ്ഞു. രോഗങ്ങൾ ഉള്ളവരിലും മുതിർന്നവരിലും ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.