വിവാദ ബസ് സ്റ്റോപ്പ് പൊളിച്ചു ; ശ്രീകാര്യത്ത് ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് സ്റ്റോപ്പ്
തിരുവനന്തപുരം: സി.ഇ.ടി കോളേജിന് സമീപത്തെ വിവാദ ബസ് സ്റ്റോപ്പ് കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. ശ്രീകാര്യം ചാവടിമുക്കിലെ ശ്രീകൃഷ്ണ റസിഡന്‍റ്സ് അസോസിയേഷന്‍റെ പേരിലുള്ള ബസ് സ്റ്റോപ്പാണ് പൊളിച്ചത്.
മുനിസിപ്പൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കിയത്. ജെൻഡർ ന്യൂട്രൽ ബസ് സ്റ്റോപ്പ് സ്ഥാപിക്കുന്നതിനാണ് നിലവിലെ കേന്ദ്രം പൊളിച്ചതെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു.