കോപ്പിയടി വിവാദത്തിൽ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കടുവ

കൊച്ചി: മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം വന്നിരിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ‘കടുവ’യ്ക്കാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്. സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടാണിത്. ചിത്രത്തിനെതിരെ കോപ്പിയടി വാദമാണ് ഉയർന്നിരിക്കുന്നത്. കേസ് കോടതിയിലെത്തിയിട്ടുമുണ്ട്.

സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് പുതിയ പ്രശ്നങ്ങൾ ഉയർ ന്നുവന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രശ്നം ഉയർന്നത്.

കടുവ ജൂണ് 30നു റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിനെതിരെ മോഷണ ആരോപണവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തിയിട്ടുണ്ട്. എച്ച് മഹേഷ് എന്നയാളാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തന്റെ കഥ മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പാലാ സബ് കോടതി സ്വീകരിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഈ നീക്കം സിനിമയുടെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.