കരുതല്‍ ഡോസായി ഇനി കൊര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാം
തിരുവനന്തപുരം: കൊര്‍ബിവാക്‌സ് വാക്സിൻ ഇനി കോവിഡ് വാക്സിന്‍റെ കരുതൽ ഡോസായി സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും ഡോസ് വാക്സിൻ എടുത്തവർക്ക്. ഇപ്പോൾ അതേ വാക്സിനോ അല്ലെങ്കിൽ കൊര്‍ബിവാക്‌സ് വാക്സിനോ കരുതൽ ഡോസായി എടുക്കാമെന്ന് മന്ത്രി പറഞ്ഞു.
മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കൊവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.