ക്‌നാനായ സമുദായത്തിൽ വിവാഹത്തെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി

തിരുവനന്തപുരം: വിവാഹത്തെ തുടർന്ന് ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞു. മറ്റ് സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കരുതെന്നും വിധിന്യായത്തിൽ പറയുന്നു. കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി.

ക്നാനായ നവീകരണ സമിതിയുടെ ആവശ്യവും ജില്ലാ കോടതി അംഗീകരിച്ചു. ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നല്‍കിയ അപ്പില്‍ തള്ളി. ജില്ലാ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കെ.സി.സി അറിയിച്ചു.