രാജ്യത്തെ കോവിഡ് കേസുകൾ 14,839 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 1,132 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,46,60,579 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 14,839 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,500 ആയി ഉയർന്നു. മൊത്തം അണുബാധയുടെ 0.03 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് 19 രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.