ആഗോള തലത്തിൽ കോവിഡ് മരണത്തിൽ 9% കുറവ് വന്നതായി ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തിൽ കോവിഡ് മരണത്തിൽ 9% കുറവ് വന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടില്ല. 14000 കോവിഡ് മരണങ്ങളും ഏഴ് ദശലക്ഷം പുതിയ കേസുകളും കഴിഞ്ഞ ആഴ്ച ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

യുഎൻ ആരോഗ്യ ഏജൻസിയുടെ അഭിപ്രായത്തിൽ, ഒമിക്രോൺ വകഭേദമായ ബിഎ 5 ആണ് ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകഭേദം.

കോവിഡ് വ്യാപനത്തിൽ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും 20 ശതമാനത്തിന്‍റെയും ആഫ്രിക്കയിൽ 46 ശതമാനത്തിന്‍റെയും കുറവ് വന്നിട്ടുണ്ട്. ആഫ്രിക്കയിൽ കോവിഡ് മരണനിരക്കും 70 ശതമാനം കുറഞ്ഞു.