ഓരോ 44 സെക്കൻഡിലും കോവിഡ് മരണങ്ങൾ സംഭവിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, ലോകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. എന്നാൽ സ്ഥിതിഗതികൾ പൂർണമായും മാറിയിട്ടില്ലെന്നും ഓരോ 44 സെക്കന്‍റിലും കോവിഡ് മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ടെഡ്രോസ് പറയുന്നു.
ആഗോളതലത്തിൽ കൊവിഡ് നിരക്കുകളും മരണങ്ങളും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് വളരെ പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, അത് തുടരുമെന്ന് പറയാനാവില്ല. ഫെബ്രുവരി മുതൽ പ്രതിവാര കോവിഡ് നിരക്ക് ഏകദേശം 80 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാലും, കഴിഞ്ഞ ആഴ്ച മുതൽ ഓരോ 44 സെക്കൻഡിലും, കോവിഡ് മൂലമുള്ള മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.