കോവിഡ് പാർക്കിൻസൺസിന് സമാനമായി തലച്ചോറിൽ പ്രതികരണമുണ്ടാക്കുന്നതായി കണ്ടെത്തൽ
പാർക്കിൻസൺസ് രോഗത്തിന് സമാനമായി തലച്ചോറിലെ ഇൻഫ്ലമേറ്ററി പ്രതികരണത്തെ കോവിഡ് സ്വാധീനിക്കുന്നതായി ക്യൂൻസ്ലാൻഡ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. കോവിഡ് ഉള്ള ആളുകളിൽ ഭാവിയിൽ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ഗവേഷണത്തിൽ തിരിച്ചറിഞ്ഞു.
“പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളുടെ പുരോഗതിയിൽ ഉൾപ്പെടുന്ന, തലച്ചോറിന്റെ പ്രതിരോധ കോശങ്ങളായ ‘മൈക്രോഗ്ലിയ’യിൽ വൈറസിന്റെ സ്വാധീനം ഞങ്ങൾ പഠിച്ചു,” പ്രൊഫസർ ട്രെന്‍റ് വുഡ്റഫ് പറഞ്ഞു. ലബോറട്ടറിയിൽ മനുഷ്യ മൈക്രോഗ്ലിയ വളർത്തുകയും കോശങ്ങളിൽ കോവിഡിന് കാരണമാകുന്ന വൈറസായ സാർസ്-കോവി-2 നിക്ഷേപിക്കുകയും ചെയ്തു. കോശങ്ങൾ പ്രതികരിച്ചതായി കണ്ടെത്തി. നേച്ചർ മോളിക്യുലാർ സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ വുഡ്റഫ് പറഞ്ഞു.