കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കില്ല

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കാൻ സാധ്യത കുറവ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം കോവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും തൽക്കാലം കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നത് തുടരുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചു.

ഒമിക്രോൺ ഉൾപ്പെടെയുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാൻ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.