കോവിഡ്; ചോദ്യംചെയ്യലിന് 3 ആഴ്ച സാവകാശം തേടി സോണിയ ഗാന്ധി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് നൽകിയിരുന്നു. ജൂൺ രണ്ടിന് കോവിഡ് -19 പോസിറ്റീവ് ആയതിനാൽ താൻ ഐസൊലേഷനിലാണെന്നും കോവിഡ് -19 നെഗറ്റീവ് ആകുന്നതുവരെ ഹാജരാകാൻ കഴിയില്ലെന്നും കാണിച്ച് സോണിയ ഗാന്ധി ചൊവ്വാഴ്ച ഇഡിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും സമൻസ് അയയ്ക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ മാസം 13ന് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകും. ശക്തിപ്രകടനമായിട്ടായിരിക്കും രാഹുൽ ഇ.ഡി ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.