കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ജാതിപ്പേരുകള്‍ പേരില്‍ വാലായി ഉപയോഗിക്കരുതെന്ന് സി.പി.ഐ(എം.എല്‍)
കോഴിക്കോട്: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിന്‍റെ 12-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ജാതിപ്പേരുകൾ വാലായി ഉപയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഇത് നടപ്പിലാക്കാൻ പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിൽ ധാരണയായി.
സെപ്റ്റംബർ 25 മുതൽ 29 വരെ കോഴിക്കോട് എസ്.കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിലാണ് പന്ത്രണ്ടാമത് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
രാജ്യത്തെ വളരെ ഗുരുതരമായ അവസ്ഥയിലാക്കിയ ആര്‍.എസ്.എസ്- ബി.ജെ.പി നവഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയുന്നതിനായി എല്ലാ ജനാധിപത്യ ശക്തികളെയും ഫാസിസ്റ്റ് വിരുദ്ധ പാർട്ടികളെയും ഒന്നിപ്പിക്കേണ്ടതുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ പറഞ്ഞു.