വട്ടിയൂര്‍ക്കാവില്‍ സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷം

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ, പ്രകടനങ്ങൾ, ഒത്തുചേരലുകൾ എന്നിവ നിരോധിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സെപ്റ്റംബർ 6 വരെ ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഒഴിവില്ലാത്തതിനാലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.

കഴിഞ്ഞയാഴ്ച വഞ്ചിയൂരിൽ എബിവിപിയും എസ്എഫ്ഐയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേതുടർന്ന് നഗരത്തിന്‍റെ പല ഭാഗങ്ങളിലും സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. വട്ടിയൂര്‍ക്കാവിലാണ് ഏറ്റവും രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്.

ആർഎസ്എസ്, സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയും സ്ഥാപനങ്ങളും പാർട്ടി ഓഫീസുകളും ആക്രമിക്കുകയും ചെയ്തു. ഇതിന്‍റെ തുടർച്ച കണക്കിലെടുത്താണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.