ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം
കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവ് എം.ഷാജർ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് സിപിഎം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവർക്ക് തെറ്റുപറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അറിയിച്ചു.
കളങ്കിതരായവരും ഫോട്ടോ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി നടപടിയെടുത്തതായും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ ആർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യത്തിൽ വിശദീകരണമില്ല.