ഗവർണർക്ക് എതിരെ സിപിഎം അംഗങ്ങൾ കോടതിയിലേക്ക്
തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർവകലാശാല സി.പി.എം അംഗങ്ങൾ ഗവർണർക്കെതിരെ കോടതിയെ സമീപിക്കും. നോട്ടീസ് നൽകാതെ സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചെന്നാണ് പരാതി. രണ്ട് സി.പി.എം അംഗങ്ങൾ ഉൾപ്പെടെ 15 പേരെയാണ് ഗവർണർ പിൻവലിച്ചത്.
അസാധാരണമായ നീക്കത്തിലൂടെ, ചാൻസലർ എന്ന നിലയിൽ താൻ നാമനിർദ്ദേശം ചെയ്ത അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. കേരള സർവകലാശാലയുടെ പ്രതിനിധിയെ വിസി സെലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. പിൻവലിച്ചവരിൽ 4 പേർ വകുപ്പ് മേധാവികളും രണ്ട് പേർ സിൻഡിക്കേറ്റ് അംഗങ്ങളുമാണ്.