പി.കെ ശശിക്കെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരായ പരാതിയിൽ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടുന്നു. സ്വാധീനം ഉപയോഗിച്ച് സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാർട്ടിക്ക് മുന്നിലുള്ള പരാതി.

ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും.

പാർട്ടിക്ക് മുന്നിൽ പി.കെ ശശിക്കെതിരെ പരാതികൾ ഉയരുകയാണ്.  മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ  സൊസൈറ്റിയുടെ കീഴിലുള്ള യൂണിവേഴ്സൽ കോളേജിന് വേണ്ടി തിരിമറി നടത്തുകയും ധനസമാഹരണം നടത്തുകയും ചെയ്തുവെന്ന പരാതി ഏറെക്കാലമായി പാർട്ടിക്ക് മുന്നിലുണ്ട്.