തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ മേയറെ അനുകൂലിച്ച് സിപിഎം
തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്തിനെച്ചൊല്ലിയുള്ള വിവാദത്തിൽ ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനുമെതിരായ വ്യാജപ്രചാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
എൽ.ഡി.എഫിന്‍റെ രാജ്ഭവൻ ധർണയ്ക്ക് ശേഷമായിരിക്കും പ്രചാരണ പരിപാടി തീരുമാനിക്കുക. പാർട്ടി അന്വേഷണവും നടപടിയും ഉടൻ വേണ്ടെന്നും യോഗം തീരുമാനിച്ചു. കത്ത് വിവാദത്തിൽ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.