ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ക്രെഡിറ്റ് കാർഡുകൾ ഇനി യുപിഐ സംവിധാനത്തിലൂടെ ലിങ്ക് ചെയാം. റുപേ ക്രെഡിറ്റ് കാർഡുകളുടെ ലിങ്കിംഗോടെയാണ് ഇതിന് തുടക്കമിടുക. വിസ, മാസ്റ്റർകാർഡ് മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താം.

ഇതോടെ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്താനുള്ള വഴി തെളിഞ്ഞു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ധനനയ പ്രഖ്യാപന വേളയിൽ ഇക്കാര്യം അറിയിച്ചത്.

ഇതുവരെ ഡെബിറ്റ് കാർഡുകൾ മാത്രമേ യുപിഐയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഡിജിറ്റൽ പേയ്മെൻറുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.