ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബിലേക്കെന്ന് സൂചന; പ്രതിഫലം 3400 കോടി

സൗദി: പോര്‍ച്ചുഗീസ് സൂപ്പ‍ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് റൊണാൾഡോ അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള ട്രാൻസ്ഫർ ജൂണിന് ശേഷമാകും നടക്കുക. 400 മില്യണ്‍ യൂറോയാകും റൊണാൾഡോയുടെ ആകെ പ്രതിഫലം എന്നും റിപ്പോർട്ടുണ്ട്.

വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തിയിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.