400 കോടി കളക്ഷനിലേക്കടുത്ത് കമൽഹാസൻ ചിത്രം ‘വിക്രം’

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസന്റെ ‘വിക്രം’ നിലവിൽ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണ്. ചിത്രം സംസ്ഥാനത്തെ ‘വിശ്വാസത്തിന്റെ’ ആജീവനാന്ത കളക്ഷനെ മറികടന്ന് ബോക്സ് ഓഫീസിൽ ഇപ്പോഴും ശക്തമായി മുന്നേറുകയാണ്. വിക്രമിന്റെ ലോകവ്യാപക കളക്ഷൻ 400 കോടി രൂപയോട് അടുക്കുകയാണ്. രണ്ടാഴ്ച കൂടി ഗംഭീര തിയേറ്റർ ഓട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാന അഭിനേതാക്കളെ കൂടാതെ റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഗായത്രി, വാസന്തി, കാളിദാസ് ജയറാം, നരേൻ, സന്താനഭാരതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരാണ് സാങ്കേതിക സംഘത്തിലുള്ളത്.