നയൻ-വിഘ്നേഷ് വിപണിമൂല്യം 215 കോടി; നയൻതാരയുടേത് മാത്രം 165 കോടി

ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹ വാർത്ത ദക്ഷിണേന്ത്യയിൽ മാത്രമല്ല, ദേശീയ തലത്തിലും ആഘോഷിക്കപ്പെട്ടിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനും ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായ വിവാഹ ചടങ്ങ് വിനോദ വ്യവസായത്തിൽ കോടിക്കണക്കിന് രൂപയുടെ വിപണി മൂല്യമുള്ള ഒരു മെഗാ ഇവന്റായി മാറി.

ഒരു ഒടിടി കമ്പനി വൻ തുക മുടക്കിയാണ് വിവാഹ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്. അതിനുശേഷം, നയൻ-വിഘ്നേഷ് വിപണി മൂല്യം എത്രയാകുമെന്ന് പലർക്കും ആകാംക്ഷയുണ്ട്. ചില ദേശീയ ഓൺലൈൻ പോർട്ടലുകൾ പുറത്തുവിടുന്ന കണക്കുകൾ കേട്ടാൽ, നിങ്ങൾ മൂക്കിൽ വിരൽ വയ്ക്കും. താരദമ്പതികളുടെ വിപണി മൂല്യം ഏകദേശം 215 കോടി രൂപയാണ്. നയൻതാരക്ക് മാത്രം 165 കോടിയും വിഘ്നേഷ് ശിവന് 50 കോടിയുമാണ് മൂല്യം.

നയൻതാരയുടെ പ്രതിഫല കണക്കുകളും കണ്ണഞ്ചിപ്പിക്കുന്നതാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ വരും. ഈ തുക 20 ദിവസത്തെ കോൾ ഷീറ്റിനുള്ളതാണെന്ന് ഓർക്കണം. അപൂർവമായി മാത്രം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടിക്ക് കരാർ പ്രകാരം 5 കോടി രൂപ വരെയാണ് ലഭിക്കുന്നത്.