വളർത്തുമയിലിനെ പിന്തുടരവെ അതിർത്തി കടന്നു; പാക് ബാലനെ മോചിപ്പിക്കാൻ ഉത്തരവ്

വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്താൻ സ്വദേശിയായ കുട്ടിയെ മോചിപ്പിക്കാൻ ഉത്തരവ്. പൂഞ്ചിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അസ്മദ് അലിയെന്ന 14കാരനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

കഴിഞ്ഞ വർഷം നവംബറിലാണ് മയിലിനെ പിന്തുടർന്ന് കുട്ടി അതിർത്തി കടന്നത്. പാക് അധിനിവേശ കശ്മീരിലെ റാവലകോട്ട് സ്വദേശിയാണ് കുട്ടി.