ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത് 93,456 പേർ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇതിൽ 60,000 പേർ ഇതിനകം ദർശനം നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്. കുട്ടികൾക്കും പ്രായമായവർക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

അടുത്ത ദിവസം മുതൽ തിരക്ക് വർദ്ധിച്ചാൽ പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞ രണ്ട് ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ തീർഥാടനത്തിന് അനുകൂലമായ കാലാവസ്ഥയാണ്.