സി.എസ്.ബി ബാങ്കിന് 120 കോടി രൂപയുടെ അറ്റാദായം
കൊച്ചി: കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 120.55 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 118.57 കോടി രൂപ അറ്റാദായം നേടിയിരുന്നു.
അറ്റ പലിശ വരുമാനം 17 ശതമാനം ഉയർന്ന് 310.7 കോടി രൂപയിലെത്തിയപ്പോൾ പലിശയേതര വരുമാനം 25 ശതമാനം ഇടിഞ്ഞ് 44.9 കോടി രൂപയായി. ബാങ്കിന്‍റെ മൊത്തം നിഷ്ക്രിയ ആസ്തി (എൻപിഎ) 1.65 ശതമാനമായി കുറച്ചു. മൂലധന പര്യാപ്തത അനുപാതം 25.14 ശതമാനമാണ്.