ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം; സിട്രോൺ സി 3 ജനുവരിയിലെത്തും

ചെറിയ എസ്‍യുവി സി 3 യുടെ ഇലക്ട്രിക് പതിപ്പുമായ് സിട്രോൺ. പുതിയ വാഹനത്തിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 30.2 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയിൽ വിപണിയിൽ എത്തും. സി 3 ഇലക്ട്രിക് ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോൺ പദ്ധതിയിടുന്നത്. നിലവിൽ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്നും സമീപഭാവിയിൽ ഇന്ത്യൻ കമ്പനികളുടെ ബാറ്ററികളിലേക്ക് മാറാൻ പദ്ധതിയിടുന്നുണ്ടെന്നും സിട്രോൺ പറഞ്ഞു.

വാഹനത്തിന് കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും ഉണ്ടായിരിക്കുക. 30.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും 3.3 കിലോവാട്ട് ചാർജറും സി 3 ഇലക്ട്രിക്കിന് ലഭിക്കും. പ്രതിവർഷം 25,000 യൂണിറ്റുകൾ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായാണ് സിട്രോൺ സി 3 വരുന്നത്. 1.2 ലിറ്റർ പ്യൂർടെക് 110, 1.2 ലിറ്റർ പ്യൂർടെക് 82 എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.