സ്മാർട്ട് ഉപകരണങ്ങൾക്കായുള്ള സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കും: യൂറോപ്യൻ യൂണിയൻ

ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മാതാക്കളെ നിർബന്ധിക്കുന്ന പുതിയ നിയമനിർമ്മാണം നടത്താൻ യൂറോപ്യൻ യൂണിയന്‍റെ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ നിർദ്ദേശം.

യൂറോപ്യൻ യൂണിയന്‍റെ കണക്കനുസരിച്ച്, ഓരോ 11 സെക്കൻഡിലും റാൻസംവെയർ ആക്രമണം നടക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ ആഗോള വാർഷിക ചെലവ് 2021 ൽ 5.5 ട്രില്യൺ യൂറോയായിരുന്നെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയുടെ സമയത്ത് സൈബർ ആക്രമണങ്ങൾ വർദ്ധിച്ചതായി യൂറോപ്യൻ കമ്മീഷൻ പറഞ്ഞു.