ഡാറ്റാ സെന്റർ നിർമ്മാണം; ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ

ന്യൂഡല്‍ഹി: ഇന്ത്യയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കാൻ വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ഫോൺപേ. രാജ്യത്ത് ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുന്നതിനാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ പദ്ധതിയിടുന്നത്.

സാമ്പത്തിക മേഖലയിലെ ഒരു സ്ഥാപനം അതിന്‍റെ വിശദാംശങ്ങൾ ഉൾപ്പെടെ വിദേശത്ത് സൂക്ഷിക്കാൻ ഇന്ത്യൻ റെഗുലേറ്ററി ബോർഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സംഭരണം പ്രാദേശികമായിരിക്കണമെന്ന റെഗുലേറ്ററി നിർബന്ധമാണ് പുതിയ ഡാറ്റാ സെന്‍റർ ആരംഭിക്കാൻ കാരണമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുൽ ചാരി പറഞ്ഞു.