പുടിന്‍റെ വിശ്വസ്തന്റെ മകള്‍ റഷ്യയിൽ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

മോസ്കോ: പുടിന്‍റെ വിശ്വസ്തനും യുക്രൈൻ യുദ്ധത്തിന്‍റെ തന്ത്രങ്ങള്‍ മെനയുന്നയാളെന്ന് വിശ്വസിക്കപ്പെടുന്നയാളുമായ അലക്സാണ്ടർ ഡഗിന്‍റെ മകളായ ഡരിയ ഡഗിൻ (29) മോസ്കോയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഡരിയ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുകയായിരുന്നു.

മോസ്കോ അതിർത്തി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അലക്സാണ്ടർ ഡഗിനും മകൾ ഡരിയ ഡഗിനും ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഒരുമിച്ച് യാത്ര ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം അലക്സാണ്ടർ യാത്ര മറ്റൊരു കാറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അക്രമികൾ പുടിൻ വിശ്വസ്തനെ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യം വ്യക്തമല്ല.

അപകടത്തിന്‍റെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവം റഷ്യൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.