മൂക്ക് മാത്രം ഉപയോഗിച്ച് ഒരു മിനിറ്റിൽ ഡേവിഡ് ഊതിവീർപ്പിച്ചത് 10 ബലൂണുകൾ!

ഐഡഹോ: ഒരു മിനിറ്റിൽ 10 ബലൂണുകൾ മൂക്ക് ഉപയോഗിച്ച് ഊതി വീർപ്പിച്ച് ഐഡഹോക്കാരനായ ഡേവിഡ് റഷ് ഗിന്നസ് റെക്കോർഡ് തകർത്തു. സ്റ്റെം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 250ഓളം ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർത്ത ഡേവിഡ് റഷ് ആണ് മൂക്ക് മാത്രം ഉപയോഗിച്ച് ബലൂണുകൾ ഊതി വീർപ്പിച്ചത്.