ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ ക്രിക്കറ്റ് ഓസ്ട്രേലിയയിൽ (ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്) ആരംഭിച്ചു. ബോർഡിന്‍റെ നിലവിലെ നിയമങ്ങൾ പ്രകാരം വാർണറുടെ വിലക്ക് നീക്കാൻ കഴിയില്ല. അതിനാൽ ബോർഡിന്‍റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ ശേഷമേ നടപടിയുണ്ടാകൂ.
ആരോൺ ഫിഞ്ചിന്‍റെ വിരമിക്കലിനെ തുടർന്ന് ഒഴിവുവന്ന ഓസ്ട്രേലിയൻ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന കളിക്കാരിൽ ഒരാളാണ് വാർണർ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് 2018ൽ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന വാർണറെ ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും ആജീവനാന്തം ക്യാപ്റ്റൻസിയിൽ നിന്നും വിലക്കിയിരുന്നു.