എൻഡോസൾഫാൻ ബാധിതർക്കായുളള ദയാബായിയുടെ സമരം; സമരസമിതി ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിനെതിരായ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു. ദയാഭായിയെ മരണത്തിലേക്ക് തള്ളിവിടരുതെന്നാണ് സമരസമിതിയുടെ ആവശ്യം. സമരപ്പന്തലിൽ കരിങ്കൊടി ഉയർത്തി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്‍റെ ഒൻപതാം ദിവസമാണ് ഇന്ന്. കഴിഞ്ഞ മാസം കാസർകോട് നാല് എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഈ മാസം മാത്രം രണ്ട് കുട്ടികൾ മരിച്ചു.
വിദഗ്ധ ചികിത്സ കിട്ടാതെയാണ് ഈ ആറ് കുട്ടികളും മരിച്ചതെന്ന് വ്യാപക പരാതിയുണ്ട്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ഇരകൾക്കായി ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് പ്രസക്തിയേറുകയാണ്.