ഗാംബിയയിലെ കുട്ടികളുടെ മരണം ഗുരുതരമായ പ്രശ്നമെന്ന് ഡബ്ല്യുഎച്ച്ഒ സയന്റിസ്റ്റ്

ഗാംബിയയിൽ 4 ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ മരണം ഗുരുതരമായ പ്രശ്നമാണെന്ന് ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ. ഡെവലപ്പിംഗ് കൺട്രീസ് വാക്സിൻ മാനുഫാക്ചറേഴ്സ് നെറ്റ്‌വർക്ക് (ഡിസിവിഎംഎൻ) വാർഷിക പൊതുയോഗത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമിനാഥൻ.

ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കാരണമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇത് റിപ്പോർട്ട് ചെയ്തതിനാൽ സർക്കാർ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടുന്നുണ്ട്.

ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇതിനെ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും സ്വാമിനാഥൻ പറഞ്ഞു. ഇന്ത്യയിൽ കേന്ദ്ര, സംസ്ഥാന തലത്തിലുള്ള മരുന്ന് റെഗുലേറ്റർമാരുണ്ടെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.