കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; ഇന്തോനേഷ്യയിൽ സർക്കാരിനെതിരെ മാതാപിതാക്കൾ

ഇന്തോനേഷ്യയിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ നിയമപോരാട്ടം നടത്തുകയാണ്. 200ലധികം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ് ഏജൻസിക്കും ആരോഗ്യ മന്ത്രാലയത്തിനും എതിരെയാണ് ഹർജി.

ഇന്തോനേഷ്യയിലെ കടുത്ത വൃക്കരോഗം മൂലമുള്ള ശിശുമരണങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 200ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യയിൽ സമാനമായ ലക്ഷണങ്ങൾ എങ്ങനെയാണ് കൊച്ചുകുട്ടികളുടെ ജീവൻ അപഹരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചുമയ്ക്ക് നൽകിയ സിറപ്പുകളിൽ മായം കലർത്തിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

ഈ വർഷം ജനുവരി മുതൽ ഇന്തോനേഷ്യയിൽ കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരുന്നുകളിൽ കാണപ്പെടുന്ന എഥിലീൻ ഗ്ലൈക്കോൾ, ഡൈതൈലീൻ ഗ്ലൈക്കോൾ എന്നിവ വൃക്കരോഗത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ചില ഉൽപ്പന്നങ്ങളിൽ ഗ്ലിസറിന് പകരം മറ്റ് വിലകുറഞ്ഞ ബദൽ മരുന്നുകൾ ഉപയോഗിച്ചതായും കണ്ടെത്തി.