ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും, പ്രതി പിടിയിൽ
മുംബൈ: ടിവി താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയ സംഭവത്തിൽ ഒരാൾ മുംബൈയിൽ അറസ്റ്റിലായി. വാട്സ് ആപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്.
ഇതിനിടെയാണ് ഉർഫി ജാവേദിനെ ദുബായിൽ വച്ച് അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദുബായിലെ പൊതുസ്ഥലത്ത് വീഡിയോ ഷൂട്ട് ചെയ്തതിനെ തുടർന്നാണ് ഉർഫി കുഴപ്പത്തിലായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉർഫിയെ ഇപ്പോൾ അധികൃതർ ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.