ചൈനയിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ മരണം 30 കടന്നു; വലിയ നാശനഷ്ടങ്ങൾ
ബെയ്ജിങ്: തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 30 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, 43 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനത്തിന് കാരണമായത്. പ്രാദേശിക നഗരമായ ചെഹ്ഡുവിലാണ് ഭൂചലനം ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗണ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 10000 ത്തിലധികം പേരെ ഭൂകമ്പം ബാധിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.