എൻ.സി.ഇ.ആർ.ടി.ക്ക് ഡീംഡ് സർവകലാശാല പദവി നൽകാൻ തീരുമാനം

ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻ.സി.ഇ.ആർ.ടി) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇത്തരം സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ ബിരുദ കോഴ്സുകൾ നടത്താം. കോഴ്സ് ഘടന, പരീക്ഷാ നടത്തിപ്പ്, മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങളിലും എൻസിഇആർടിക്ക് സ്വയംഭരണാവകാശം ലഭിക്കും. എൻസിഇആർടിയുടെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ (ആർഇഐ) നിലവിൽ വിവിധ സർവകലാശാലകളുമായി സഹകരിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ട്.