എക്സൈസ്-പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേന, എക്സൈസ് വകുപ്പ്, വിരലടയാള ബ്യൂറോ എന്നിവയ്ക്കായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. 8 കോടിയിലധികം രൂപയ്ക്കാണ് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നത്. വിരലടയാള ബ്യൂറോയ്ക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നതിന് 1,87,01,820 രൂപ അനുവദിച്ചു.
അതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാൻ എക്സൈസ് വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്.